
"മിഴിനീര്‍
കനിഞ്ഞുനല്‍കിയ
ഉപ്പിന്‍കണങ്ങള്‍
ചേര്‍ത്തുവച്ചതിനാല്‍
ആത്മബന്ധത്തിന്റെ
അടുക്കളയില്‍ കറിയ്ക്ക്
രസമേറിയിരുന്നു."
"വിരഹത്തിന്റെ
തീച്ചുളയില്‍ ഇനിയും
കത്തിയമരാതെ
അവശേഷിച്ച
ചുവന്ന കനലുകള്‍
വേണ്ടിവന്നു;
ഇരുണ്ട ജീവിതത്തിന്റെ
കരിഞ്ഞ അടുപ്പിന്
തീകൂട്ടാന്‍......"
"പകുത്തെടുത്ത
ആത്മാവുകള്‍ക്കുള്ളില്‍
ബാക്കി വന്ന
നനുത്ത സ്മൃതികള്‍
സമ്മാനിച്ച ഈര്‍പ്പം
മാത്രം മതിയായിരുന്നു;
ചിതയിലൊടുങ്ങിയ
പ്രണയത്തിനായ്
നിവേദിച്ചൊരുക്കിയ
ഉരുളച്ചോറിനെ
പാകപ്പെടുത്താന്‍."
"ഒടുവിലത്തെ
അത്താഴത്തിന്
എനിക്കൊപ്പം
നീയുമുണ്ടെന്ന
പ്രതീക്ഷയായിരുന്നു;
ചോരയില്‍ കുതിര്‍ന്ന
ഹൃദയം അറുത്തെടുത്ത്
കറിക്കൂട്ടൊരുക്കാന്‍
എന്നെ പ്രേരിപ്പിച്ചതും."
കനിഞ്ഞുനല്‍കിയ
ഉപ്പിന്‍കണങ്ങള്‍
ചേര്‍ത്തുവച്ചതിനാല്‍
ആത്മബന്ധത്തിന്റെ
അടുക്കളയില്‍ കറിയ്ക്ക്
രസമേറിയിരുന്നു."
"വിരഹത്തിന്റെ
തീച്ചുളയില്‍ ഇനിയും
കത്തിയമരാതെ
അവശേഷിച്ച
ചുവന്ന കനലുകള്‍
വേണ്ടിവന്നു;
ഇരുണ്ട ജീവിതത്തിന്റെ
കരിഞ്ഞ അടുപ്പിന്
തീകൂട്ടാന്‍......"
"പകുത്തെടുത്ത
ആത്മാവുകള്‍ക്കുള്ളില്‍
ബാക്കി വന്ന
നനുത്ത സ്മൃതികള്‍
സമ്മാനിച്ച ഈര്‍പ്പം
മാത്രം മതിയായിരുന്നു;
ചിതയിലൊടുങ്ങിയ
പ്രണയത്തിനായ്
നിവേദിച്ചൊരുക്കിയ
ഉരുളച്ചോറിനെ
പാകപ്പെടുത്താന്‍."
"ഒടുവിലത്തെ
അത്താഴത്തിന്
എനിക്കൊപ്പം
നീയുമുണ്ടെന്ന
പ്രതീക്ഷയായിരുന്നു;
ചോരയില്‍ കുതിര്‍ന്ന
ഹൃദയം അറുത്തെടുത്ത്
കറിക്കൂട്ടൊരുക്കാന്‍
എന്നെ പ്രേരിപ്പിച്ചതും."
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്..















Hi5 Falling Stars 
